ഇന്ത്യൻ ബാങ്കിൽ അപ്രന്റീസ് തസ്തികയിലേക്ക് ബൃഹത്തായ റിക്രൂട്ട്മെന്റ് വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്താകമാനമായി 1500 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. കേരളത്തിലും നിരവധിയായ അവസരങ്ങളുണ്ട്. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരത്തിലേക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 25 ആണ്.
യോഗ്യതയും പ്രായപരിധിയും
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദം.
പ്രായപരിധി: 01.11.2026 തീയതി കണക്കാക്കി 20 നും 28 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. (സംവരണം അനുസരിച്ച് SC/ST ഉദ്യോഗാർത്ഥികൾക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും പ്രായമിളവ് ലഭിക്കും).
സ്റ്റൈപ്പൻഡും കാലാവധിയും: 12 മാസമാണ് അപ്രന്റീഷിപ്പ് പരിശീലന കാലാവധി. മെട്രോ/അർബൻ മേഖലകളിലെ ശാഖകളിൽ പ്രതിമാസം 15,000 രൂപയും, റൂറൽ/സെമി അർബൻ ശാഖകളിൽ 12,300 രൂപയും സ്റ്റൈപ്പൻഡായി ലഭിക്കും.
Also Read:ദീപാവലിക്ക് നീണ്ട അവധി? വിദ്യാർത്ഥികൾ കാത്തിരുന്ന ആ സന്തോഷവാർത്ത ഇതാ…
അപേക്ഷാ ഫീസ്
ജനറൽ / OBC / EWS വിഭാഗക്കാർക്ക്: 800
SC / ST / PwBD വിഭാഗക്കാർക്ക്:175
തിരഞ്ഞെടുപ്പ് പ്രക്രിയ: തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായാണ് നടക്കുക.
ഓൺലൈൻ പരീക്ഷ (100 മാർക്ക്): റീസണിംഗ് & കമ്പ്യൂട്ടർ നോളജ്, ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ബാങ്കിംഗ് അവെയർനെസ്സ് എന്നീ വിഷയങ്ങളിൽ ഒബ്ജക്ടീവ് രീതിയിലാണ് പരീക്ഷ.
പ്രാദേശിക ഭാഷാ പരിശോധന: അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാൻ അറിയണം. 8, 10 അല്ലെങ്കിൽ 12 ക്ലാസുകളിൽ പ്രാദേശിക ഭാഷ ഒരു വിഷയമായി പഠിച്ചവർക്ക് ഈ പരിശോധന ഉണ്ടായിരിക്കില്ല.
അപേക്ഷിക്കേണ്ട വിധം: ഉദ്യോഗാർത്ഥികൾ ആദ്യം നാഷണൽ അപ്രന്റീഷിപ്പ് ട്രെയിനിംഗ് സ്കീം (NATS 2.0) പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. തുടർന്ന് ഇന്ത്യൻ ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.indianbank.in) വഴിയോ NATS പോർട്ടൽ വഴിയോ നവംബർ 25-ന് മുൻപായി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.






