150 കോടി ക്ലബില്‍ മുത്തമ്മിട്ട് ആവേശം

150 കോടി ക്ലബില്‍ മുത്തമ്മിട്ട് ആവേശം

ഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം 150 കോടി ക്ലബില്‍ ഇടം നേടിയിരിക്കുകയാണ്. 26 ദിവസം കൊണ്ടാണ് സിനിമ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 150 കോടി ക്ലബില്‍ ഇടം നേടുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് ആവേശം. പുലിമുരുകന്‍, 2018, മഞ്ഞുമ്മല്‍ ബോയ്‌സ്, ആടുജീവിതം എന്നീ സിനിമകളാണ് പട്ടികയില്‍ ഇടം നേടിയ മറ്റു സിനിമകള്‍.

അതേസമയം ആവേശ തരംഗം സോഷ്യല്‍ മീഡിയയില്‍ അവസാനിക്കുന്നില്ല. സിനിമയിലെ പാട്ടുകള്‍ ഒരു ഭാഗത്ത് ട്രെന്‍ഡാകുമ്പോള്‍ രംഗയുടെ സ്‌റ്റൈലും എടാ മോനേ എന്ന ഡയലോഗുമാണ് മറ്റൊരു വശത്ത് വൈറലാകുന്നത്. സോഷ്യല്‍ മീഡിയ റിലുകളില്‍ തരംഗം സൃഷ്ടിച്ചിരിക്കുന്നത് ‘ആവേശം’ സിനിമയിലെ ‘ഇല്ലുമിനാറ്റി’ എന്ന പാട്ടിന്റെ ബിറ്റാണ്. പാട്ടിന് ചുവട് വെച്ചും രംഗയെ പോലെ ഡ്രസ് ചെയ്തുമെല്ലാം ഇന്‍സ്റ്റഗ്രാമേറ്റെടുത്തിരിക്കുകയാണ് രംഗയേയും സുഷിന്റെ ചടുലതയുള്ള താളങ്ങളേയും. ഒരു ലക്ഷത്തിലധികം റീലുകളാണ് ഇല്ലുമിനാറ്റി എന്ന ഗാനത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരുങ്ങിയത്.

Top