15 കോടി പിന്നിട്ട് ഗില്ലിയുടെ ബോക്സ് ഓഫീസ് കളക്ഷന്‍

15 കോടി പിന്നിട്ട് ഗില്ലിയുടെ ബോക്സ് ഓഫീസ് കളക്ഷന്‍

ളപതി വിജയ്യുടെ എക്കാലത്തേയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഗില്ലി. തൃഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ 20-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി റി റീലിസിനെത്തിയപ്പോഴും ആവേശം അടങ്ങുന്നില്ല. തമിഴ്നാടിന് പുറമെ കേരളത്തിലും ചിത്രം റീറിലീസ് ചെയ്തു.യുകെ, ഫ്രാന്‍സ്, അയര്‍ലണ്ട് എന്നിവിടങ്ങളിലും റിലീസിനെത്തിയിട്ടുണ്ട്. സൂപ്പര്‍ഹിറ്റ് ചിത്രം വീണ്ടും കാണാനായതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. തിയേറ്ററില്‍ നിന്നുള്ള ആരാധകരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

സിനിമയുടെ ആഗോള ബോക്സ് ഓഫീസ് വരുമാനം ഇപ്പോള്‍ 15 കോടി പിന്നിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രം 10 കോടിയോളം വരുമാനം. ഇന്ത്യയില്‍ ഇതുവരെ റിറിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും വരുമാനം നേടിയവയുടെ പട്ടികയില്‍ നാലാമതെത്തിയിരിക്കുകയാണ് ഗില്ലി. ടൈറ്റാനിക് (ത്രിഡി), ഷോലൈ (ത്രിഡി), അവതാര്‍ എന്നിവയ്ക്ക് ശേഷമാണ് ഗില്ലിയുടെ സ്ഥാനം. ഈ കുതിപ്പില്‍ ഗില്ലി ഇവയെ മറികടന്നേക്കുമെന്നാണ് പ്രവചനങ്ങള്‍.

ധരണിയാണ് ചിത്രത്തിന്റെ സംവിധായകന്‍. കബഡി താരം വേലുവായി വിജയ് എത്തിയ ചിത്രത്തില്‍ തൃഷയാണ് നായിക കഥാപാത്രമായ ധനലക്ഷ്മിയെ അവതരിപ്പിച്ചത്. മുത്തുപാണ്ഡിയെന്ന വില്ലനായാണ് പ്രകാശ് രാജ് ചിത്രത്തിലെത്തിയത്. ആശിഷ് വിദ്യാര്‍ഥി, നാഗേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 50 കോടിയാണ് 2004 ല്‍ ഗില്ലി വരുമാനം നേടിയത്.

Top