വെള്ളിയാഴ്ച ഇമെയിൽ വഴി ഡൽഹിയിലെ കൈലാഷ് കോളനിയിലെ സമ്മർ ഫീൽഡ് സ്‌കൂളിലാണ് ബോംബ് ഭീഷണി ലഭിച്ചത്.എന്നാൽ അന്വേഷണത്തിൽ ഇത് വ്യാജമാണെന്ന് തെളിഞ്ഞു. 14 വയസ്സുള്ള ആൺകുട്ടിയാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇമെയിൽ ലഭിച്ചയുടനെ, ഡൽഹിയിലെ സമ്മർ ഫീൽഡ് സ്‌കൂളിലെ വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 12.30നാണ് മെയിൽ സന്ദേശം വന്നത്. എന്നാൽ, ഇന്ന് രാവിലെ സ്‌കൂൾ തുറന്നതിന് ശേഷമാണ് അധികൃതർ ഇമെയിൽ ശ്രദ്ധിച്ചത്.
ഇമെയിലിനെക്കുറിച്ച് സംസാരിച്ച സ്‌കൂൾ പ്രിൻസിപ്പൽ ശാലിനി അഗർവാൾ, അധികൃതർ ഇമെയിൽ കണ്ടതിനെത്തുടർന്ന് 10 മിനിറ്റിനുള്ളിൽ വിദ്യാർത്ഥികളെ ഒഴിപ്പിച്ചതായി പറഞ്ഞു. സ്‌കൂളിൽ പോകാൻ താൽപര്യമില്ലാത്തതിനാലാണ് ഇമെയിൽ അയച്ചതെന്ന് ചോദ്യം ചെയ്യലിൽ കുട്ടി പൊലീസിനോട് പറഞ്ഞു.