മലപ്പുറം: കുണ്ടൂരിൽ ഷോക്കേറ്റ് 14 കാരന് ദാരുണാന്ത്യം. ചെമ്മാട് സി കെ നഗർ സ്വദേശി അഴുവളപ്പിൽ വഹാബ് – കടവത്ത് വീട്ടിൽ നസീമ എന്നിവരുടെ മകൻ മുഹമ്മദ് നിഹാൽ ആണ് മരിച്ചത്. മസാജ് യന്ത്രം പ്രവർത്തിപ്പിക്കുന്നതിനിടെ കുട്ടിക്ക് ഷോക്കേൽക്കുകയായിരുന്നു.
ഷോക്കേറ്റതിന് പിന്നാലെ വീട്ടുകാർ നിഹാലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് നിഹാൽ. സഹോദരി ഹിബ.