തന്റെ നായയ്ക്ക് വേണ്ടി 14 ലക്ഷത്തിന്റെ ബോണ്‍ ട്രങ്ക് സ്യൂട്ട്‌കേസ് വാങ്ങിയതിന് പിന്നാലെ വിമര്‍ശനങ്ങള്‍ നേരിട്ട് ഇന്ത്യന്‍ വംശജനായ ബിസിനസുകാരന്‍. ഡോക്ടര്‍ മള്‍ട്ടിമീഡിയയുടെ സിഇഒ, എയ്സ് റോജേഴ്സ് എന്ന അജയ് താക്കൂറാണ് തന്റെ നായയ്ക്കായി ലക്ഷങ്ങള്‍ ചെലവിട്ട് ലൂയിസ് വിറ്റണ്‍ എന്ന കമ്പനിയുടെ ആഡംബര സ്യൂട്‌കേസ് വാങ്ങിയത്.
സ്യൂട്ട്‌കേസ് വാങ്ങുന്ന വീഡിയോ അദ്ദേഹം തന്നെയാണ് തന്റെ acerogersceo എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത്. നാളെ എന്നൊന്നില്ല എന്നതുപോലെയാണ് എപ്പോഴും പണം ചെലവാക്കുന്നത് എന്ന കുറിപ്പും ഇതോടൊപ്പം ഉണ്ട്.
Also Read: ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ വിറ്റാമിന്‍ ഡിയുടെ കുറവാകാം..
ലൂയിസ് വിറ്റണിന്റെ സ്റ്റോറില്‍ കയറിയ ശേഷം, തന്റെ പട്ടികള്‍ക്കായി എന്തെങ്കിലും ഒന്ന് വാങ്ങണമല്ലോ എന്ന് തമാശരൂപത്തില്‍ ഠാക്കൂര്‍ പറയുന്നത് വീഡിയോയിലുണ്ട്. പിന്നീട് സ്റ്റോറിലെ ജീവനക്കാരന്‍ ബോണ്‍ ട്രങ്ക് സ്യൂട്ട്‌കേസ് തുറന്നു കാണിക്കുന്നതും കാണാം. മരംകൊണ്ട് നിര്‍മിച്ച എല്ലിന്റെ ആകൃതിയിലുള്ള സ്യൂട്ട്‌കേസിനുള്ളില്‍ രണ്ട് പാത്രങ്ങളാണ് ഉള്ളത്.
വീഡിയോ പങ്കുവെച്ചതിനു പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ‘ഈ പണം നായകളെ വളര്‍ത്തുന്ന സംരക്ഷണ കേന്ദ്രങ്ങള്‍ക്കോ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കോ ഉപയോഗിക്കൂ’ എന്നാണ് പലരും പറയുന്നത്.
‘ലോകത്ത് എത്രയോ പേര്‍ പട്ടിണിയിലാണ്… എന്തൊരു കഷ്ടം, സമൂഹത്തില്‍ എന്താണ് തെറ്റ് എന്നതിന്റെ വിചിത്രമായ ഉദാഹരണമാണിത്, 14 ലക്ഷം കൊണ്ട് നായകള്‍ക്ക് അഭയം നല്‍കുവാന്‍ കഴിയുന്ന മറ്റ് എന്തെങ്കിലിനേയും കുറിച്ച് ചിന്തിക്കൂ…’ തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. എന്നാല്‍ താന്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തി കാണിച്ചാണ് വിമര്‍ശനങ്ങളെ ഠാക്കൂര്‍ നേരിട്ടത്. 17 ലക്ഷത്തില്‍ അധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.