ദുബായിൽ 2.3 ടൺ ലഹരിമരുന്നുമായി 14 പ്രവാസികൾ പിടിയിൽ

വിദേശത്തുള്ള ക്രിമിനൽ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്

ദുബായിൽ 2.3 ടൺ ലഹരിമരുന്നുമായി 14 പ്രവാസികൾ പിടിയിൽ
ദുബായിൽ 2.3 ടൺ ലഹരിമരുന്നുമായി 14 പ്രവാസികൾ പിടിയിൽ

ദുബായിൽ വൻ ലഹരിമരുന്ന് വേട്ടയിൽ 11.52 കോടി ദിർഹം വിലമതിക്കുന്ന 2.3 ടണ്ണിലേറെ ലഹരിവസ്തുക്കളുമായി 14 പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, വിവിധതരം കുറിപ്പടി മരുന്നുകൾ, ലഹരി പദാർഥങ്ങൾ മുക്കിയ പേപ്പറുകൾ എന്നിവയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.

വിദേശത്തുള്ള ക്രിമിനൽ സംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന് പൊലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തിയിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ ജുഡീഷ്യൽ അതോറിറ്റിക്ക് കൈമാറി. രാജ്യത്ത് ലഹരിവ്യാപനം തടയുന്നതിനുള്ള കർശന നിരീക്ഷണം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Share Email
Top