10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 130 വർഷം കഠിന തടവ്

ബൂസ്റ്റ് തരാം എന്നു പറഞ്ഞു വീടിൻ്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയായിരുന്നു

10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 130 വർഷം കഠിന തടവ്
10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 130 വർഷം കഠിന തടവ്

തൃശ്ശൂർ: 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 52 വയസ്സുകാരന് 130 വർഷം കഠിന തടവും 8,75,000 രൂപ പിഴയും. ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി വീട്ടിൽ സജീവൻ (52)നാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ശിക്ഷ വിധിച്ചത്.

പ്രായപൂർത്തിയാകാത്ത 10 വയസ്സുള്ള ആൺകുട്ടിയെയും കൂട്ടുകാരനെയും ബൂസ്റ്റ് തരാം എന്നു പറഞ്ഞു വീടിൻ്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തുകയും അതിനുശേഷം രണ്ട് പേർക്കും കൂടി പ്രതിഫലമായി ഒരു പാക്കറ്റ് ബൂസ്റ്റും നൽകി വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്നതാണ് കേസ്. 2023 ഏപ്രിലായിരുന്നു സംഭവം.

Also Read: മഹാരാഷ്ട്രയിൽ 21കാരൻ മാതാപിതാക്കളെ കൊലപ്പെടുത്തി

മാതാവ് ചോദിച്ചപ്പോഴാണ് കുട്ടി ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്ന് ചാവക്കാട് സ്റ്റേഷനിൽ കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. ചാവക്കാട് പൊലീസ് സ്റ്റേഷനിലെ സി പി ഒ പ്രസീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

എസ് ഐ സെസിൽ ക്രിസ്റ്റ്യൻ രാജ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പ്രാഥമികാന്വേഷണം നടത്തി. ഇൻസ്പെക്ടർ വിവിൻ കെ വേണുഗോപാൽ തുടരന്വേഷണം നടത്തി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 13 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു.

Share Email
Top