ആഗോളതലത്തില്‍ 120 കോടി വാരി ആവേശം

ആഗോളതലത്തില്‍ 120 കോടി വാരി ആവേശം

തിയേറ്ററുകളില്‍ നിറഞ്ഞാടി ഫഹദ് ഫാസില്‍ ചിത്രം ആവേശം. ആഗോളതലത്തില്‍ ചിത്രം 120 കോടി രൂപയോളം നേടി എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഞായറാഴ്ചത്തെ കളക്ഷന്‍ മാത്രം ഏകദേശം 3.30 കോടി രൂപയാണ് എന്നാണ് പുറത്ത് വരുന്ന കണക്കുകള്‍ പറയുന്നത്. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം 2.63 കോടിയും ചിത്രം നേടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായി ഫഹദ് നിറഞ്ഞാടിയതും ചിത്രത്തിന്റെ മാറ്റ് കൂട്ടിയിട്ടുണ്ട്.

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകന്‍. ചിത്രത്തില്‍ ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, റോഷന്‍, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും അണിനിരക്കുന്നു. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ആണ് സംഗീതം നല്‍കുന്നത്. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു.

Top