ആലുവയിൽ നിന്നും കാണാതായ 12 വയസുകാരിയെ അങ്കമാലിയില്‍ നിന്നും കണ്ടെത്തി

ആലുവയിൽ നിന്നും കാണാതായ 12 വയസുകാരിയെ അങ്കമാലിയില്‍ നിന്നും കണ്ടെത്തി

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി. അങ്കമാലിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിക്കൊപ്പമുണ്ടായിരുന്നു യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.

കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടെ റെയില്‍വേ സ്‌റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഇതാണ് അങ്കമാലിയിലെത്തിച്ചത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ആലുവ എടയപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയെ കാണാതാകുന്നത്. പിന്നാലെ കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഇതിനിടെ മുര്‍ഷിദാബാദ് സ്വദേശിയായ ഒരാളുമായി കുട്ടി പോകുകയാണെന്ന് വീട്ടുകാര്‍ക്ക് വിവരം ലഭിക്കുകയുണ്ടായി. ഈ ഫോണ്‍ നമ്പറും സിസിടിവി ദൃശ്യങ്ങളും ട്രെയിനുകളും അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. ഒന്നരമാസം മുന്‍പാണ് കുട്ടിയുടെ കുടുംബം എടയപ്പുറത്ത് എത്തിയത്.

Top