കാർ നിർമ്മാണ രംഗത്ത് വൻ മുന്നേറ്റത്തിനൊരുങ്ങി ജെഎസ്ഡബ്ല്യു മോട്ടോഴ്സ് തങ്ങളുടെ ആദ്യ മോഡലായ ‘കോംപാറ്റ്’ കോംപാറ്റ് എസ്യുവി ഡിസംബർ 4-ന് അവതരിപ്പിക്കുന്നു. ആഗോള വിപണിയിൽ ചെറി ജെറ്റൂർ ടി2 എന്ന പേരിലറിയപ്പെടുന്ന ഈ പ്ലഗ്-ഇൻ ഹൈബ്രിഡ് അഡ്വഞ്ചർ എസ്യുവി, പ്രമുഖ ചൈനീസ് ബ്രാൻഡായ ചെറിയുമായുള്ള പങ്കാളിത്തത്തിലാണ് ഇന്ത്യൻ വിപണിയിലെത്തിക്കുന്നത്. ഏകദേശം 40 മുതൽ 50 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന് പ്രതീക്ഷിക്കുന്ന വില. മഹാരാഷ്ട്രയിലെ ഛത്രപതി സാമ്പാജിനഗർ പ്ലാന്റിലാണ് കോംപാറ്റിന്റെ നിർമ്മാണം നടക്കുന്നത്.
ശക്തമായ ഹൈബ്രിഡ് കരുത്തിലാണ് കോംപാറ്റ് എസ്യുവി പുറത്തിറങ്ങുന്നത്. 1.5 ലിറ്റർ PHEV പവർട്രെയിനും രണ്ട് ഇലക്ട്രിക് മോട്ടറുകളും അടങ്ങിയ ഈ വാഹനത്തിന് 18.4 kWh ബാറ്ററി കപ്പാസിറ്റിയാണുള്ളത്. പരമാവധി 360 എച്ച്പി കരുട്ടും 610 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ ഇതിനാകും. ഫുൾ ടാങ്ക് പെട്രോളും ഹൈബ്രിഡും ചേർന്നാൽ മൊത്തത്തിൽ 1,100 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. കൂടാതെ 90 കിലോമീറ്റർ വരെ ഇലക്ട്രിക് റേഞ്ചും 3-സ്പീഡ് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ട്രാൻസ്മിഷനും ഇതിലുണ്ട്. ടൊയോട്ട ഫോർച്യൂണർ, കിയ സൊറെന്റോ, എംജി മജസ്റ്റർ തുടങ്ങിയ പ്രമുഖ വാഹനങ്ങളായിരിക്കും വിപണിയിൽ കോംപാറ്റിന്റെ പ്രധാന എതിരാളികൾ.
Also Read:മോട്ടോർ വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചു!
ആധുനിക ഫീച്ചറുകൾ നിറഞ്ഞ മനോഹരമായ ഇന്റീരിയറാണ് ഈ വാഹനത്തിന്റെ മറ്റൊരു ഹൈലൈറ്റ്. നീലയും വെള്ളയും കലർന്ന ക്യാബിൻ തീമിൽ, 15.6 ഇഞ്ച് വലിയ ഇൻഫോടെയ്ൻമെന്റ് സ്ക്രീനും 10.25 ഇഞ്ച് ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേയും ഇതിൽ നൽകിയിരിക്കുന്നു. വെന്റിലേഷൻ സൗകര്യമുള്ള മുൻ സീറ്റുകൾ, 12-സ്പീക്കർ സോണി സൗണ്ട് സിസ്റ്റം, ആറ് എയർബാഗുകൾ, 540 ഡിഗ്രി ക്യാമറ, ലെവൽ 2 അഡാസ് സുരക്ഷാ ഫീച്ചറുകൾ എന്നിവയും കോംപാറ്റിൽ പ്രതീക്ഷിക്കാവുന്നതാണ്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






