പോക്കറ്റിൽ നിന്നും പിടിച്ചത് 11 ഗ്രാം കഞ്ചാവ്; വെഞ്ഞാറമൂട് സ്വദേശി പിടിയിൽ

വിൽപനയ്ക്കായി കൊണ്ടുവന്ന 11 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്

പോക്കറ്റിൽ നിന്നും പിടിച്ചത് 11 ഗ്രാം കഞ്ചാവ്; വെഞ്ഞാറമൂട് സ്വദേശി പിടിയിൽ
പോക്കറ്റിൽ നിന്നും പിടിച്ചത് 11 ഗ്രാം കഞ്ചാവ്; വെഞ്ഞാറമൂട് സ്വദേശി പിടിയിൽ

കോഴിക്കോട്: 11 ഗ്രാം കഞ്ചാവുമായി വെഞ്ഞാറമൂട് സ്വദേശി പിടിയിൽ. തോട്ടരികത്ത് വീട്ടിൽ അൻസാർ (39) നെയാണ് ടൗൺ പൊലീസ് പിടികൂടിയത്. വിൽപനയ്ക്കായി കൊണ്ടുവന്ന 11 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. 21 ന് ടൗൺ പൊലീസിന്റെ പെട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ റെയിൽവെ സ്റ്റേഷൻ ലിങ്ക് റോഡിന് സമീപം വെച്ച് പൊലീസിനെ കണ്ട് പരിഭ്രമിച്ച് ഓടിപ്പോവാൻ ശ്രമിച്ച പ്രതിയെ ദേഹപരിശോധന നടത്തിയപ്പോൾ ഇയാളുടെ പാന്റിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച പ്ലാസ്റ്റിക്ക് കവറിൽ നിന്നും പൊലീസ് കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

Share Email
Top