കോൾ ഇന്ത്യയിൽ 1055 ഒഴിവുകൾ; മെയ് 14 വരെ അപേക്ഷിക്കാം

വിവിധ സാങ്കേതിക തസ്തികകളിലേക്ക് മൂന്ന് വർഷ ഡിപ്ലോമയുള്ളവർക്ക് നേരിട്ടാണ് നിയമനം ലഭിക്കുക

കോൾ ഇന്ത്യയിൽ 1055 ഒഴിവുകൾ; മെയ് 14 വരെ അപേക്ഷിക്കാം
കോൾ ഇന്ത്യയിൽ 1055 ഒഴിവുകൾ; മെയ് 14 വരെ അപേക്ഷിക്കാം

ലോകത്തിലെ ഏറ്റവും വലിയ കൽക്കരി ഉൽപ്പാദക കമ്പനിയായ കോൾ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറി സ്ഥാപനമായ സൗത്ത് ഈസ്റ്റേൺ കോൾ ഫീൽഡ്‌സ് ലിമിറ്റഡിൽ (SECL) 1055 ഒഴിവുകൾ. വിവിധ സാങ്കേതിക തസ്തികകളിലേക്ക് മൂന്ന് വർഷ ഡിപ്ലോമയുള്ളവർക്ക് നേരിട്ടാണ് നിയമനം ലഭിക്കുക. താൽപ്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഒഴിവുകളുടെ വിവരങ്ങൾ

മൈനിങ് സിർദാർ: 577 ഒഴിവുകൾ

അസിസ്റ്റന്റ് ഫോർമാൻ (ഇലക്ട്രിക്കൽ): 435 ഒഴിവുകൾ

ഡെപ്യൂട്ടി സർവേയർ (മൈനിങ്): 43 ഒഴിവുകൾ

മധ്യപ്രദേശ്, ഛത്തിസ്​ഗണ്ഡ് എന്നീ സംസ്ഥാനങ്ങളിലായിരിക്കും നിയമനം.

യോഗ്യതാ മാനദണ്ഡങ്ങൾ

എല്ലാ യോഗ്യതകളും 08–04–2026 തീയതി കണക്കാക്കിയാണ് നിശ്ചയിച്ചിരിക്കുന്നത്. റഗുലർ കോഴ്സ് പാസ്സായവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

മൈനിങ് സിർദാർ: മൈനിങ്ങിൽ 3 വർഷ ഡിപ്ലോമ. മൈനിങ് സിർദാർ സർട്ടിഫിക്കറ്റും ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റും നിർബന്ധം.

Also Read: സംസ്കൃത സർവ്വകലാശാലയിൽ ശ്രീശങ്കരജയന്തി ആഘോഷം; ഗവർണർ ഉദ്ഘാടനം നിർവ്വഹിക്കും

അസിസ്റ്റന്റ് ഫോർമാൻ (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷ ഡിപ്ലോമ.

ഡെപ്യൂട്ടി സർവേയർ: മൈനിങ്/ മൈൻ സർവേയിൽ ഡിപ്ലോമ അല്ലെങ്കിൽ എൻജിനീയറിങ് ബിരുദം. സർവേയർ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

പ്രായപരിധി

18 നും 30 വയസിനുമിടയിലായിരിക്കണം. പിന്നോക്ക വിഭാഗക്കാർക്ക് 3 വർഷവും, പട്ടിക വിഭാഗക്കാർക്ക് 5 വർഷവും, ഭിന്നശേഷിക്കാർക്ക് 10 വർഷവും ഇളവ് ലഭിക്കും. വകുപ്പുതല ജീവനക്കാർക്ക് പ്രായപരിധി ബാധകമല്ല.

തിരഞ്ഞെടുപ്പ് രീതി

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് (CBT) തിരഞ്ഞെടുപ്പ്.

പരീക്ഷാ രീതി: രണ്ട് ഭാഗങ്ങളിലായി 100 ചോദ്യങ്ങൾ.

പാർട്ട് 1: സാങ്കേതിക വിഷയങ്ങൾ (80 ചോദ്യങ്ങൾ).

പാർട്ട് 2: പൊതുവിജ്ഞാനം, അഭിരുചി (20 ചോദ്യങ്ങൾ).

പ്രത്യേകത: തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ല.

അപേക്ഷിക്കേണ്ട അവസാന തീയതി: 2026 മെയ് 14

Share Email
Top