‘വര്‍ഷങ്ങള്‍ക്കു ശേഷം’ 100 കോടിയിലേക്ക്; ആഗോളതലത്തില്‍ 90 കോടി പിന്നിട്ടെന്ന് റിപ്പോര്‍ട്ടുകള്‍

‘വര്‍ഷങ്ങള്‍ക്കു ശേഷം’ 100 കോടിയിലേക്ക്; ആഗോളതലത്തില്‍ 90 കോടി പിന്നിട്ടെന്ന് റിപ്പോര്‍ട്ടുകള്‍

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രണവ് മോഹന്‍ലാലും ഒന്നിച്ചെത്തിയ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ 50 കോടി ക്ലബില്‍ ഇടം നേടിയത് ആറുദിവസം കൊണ്ടാണ്. അടുത്ത 100 കോടിയിലേക്ക് കുതിക്കാന്‍ ഒരുങ്ങുകയാണ് ചിത്രം.

സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ടനുസരിച്ച് ചിത്രം ആഗോളതലത്തില്‍ ഇതിനോടകം 90 കോടി കവിഞ്ഞു. വരും ദിവസങ്ങളില്‍ 100 കോടി ക്ലബ്ബില്‍ പടം എത്തുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. കഴിഞ്ഞ ദിവസം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ 21.31% ഒക്യുപ്പന്‍സി നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്ന് മാത്രം ചിത്രം 30.76 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

1970കളില്‍ രണ്ട് സുഹൃത്തുകള്‍ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടര്‍ന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്. മദിരാശി പ്രമേയമാക്കി ഒരുപാട് ചിത്രങ്ങള്‍ മലയാളത്തില്‍ വന്നു പോയിട്ടുണ്ടെങ്കിലും മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന വിനീത് ശ്രീനിവാസന്‍ സിനിമ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്.

Top