10 ഓവർ, 2 മെയ്ഡൻ, 22 റൺസ് മാത്രം! വിദേശ മണ്ണിൽ വിസ്മയം തീർത്ത് യുവപേസർ അൻഷുൽ കാംബോജ്

21 വർഷം മുൻപ് ആശിഷ് നെഹ്‌റ സ്ഥാപിച്ച റെക്കോർഡിനൊപ്പമാണ് കാംബോജ് എത്തിയത്

10 ഓവർ, 2 മെയ്ഡൻ, 22 റൺസ് മാത്രം! വിദേശ മണ്ണിൽ വിസ്മയം തീർത്ത് യുവപേസർ അൻഷുൽ കാംബോജ്
10 ഓവർ, 2 മെയ്ഡൻ, 22 റൺസ് മാത്രം! വിദേശ മണ്ണിൽ വിസ്മയം തീർത്ത് യുവപേസർ അൻഷുൽ കാംബോജ്

ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ തകർപ്പൻ ബൗളിങ് പ്രകടനത്തിലൂടെ ചരിത്രം കുറിച്ച് ഇന്ത്യൻ പേസ് ബൗളർ അൻഷുൽ കാംബോജ്. വിരാട് കോഹ്‌ലിയുടെ തിളക്കമുള്ള അർധസെഞ്ച്വറി പ്രകടനത്തെയും മറികടന്ന് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് അൻഷുൽ കാംബോജാണ്. മത്സരത്തിൽ 10 ഓവറിൽ വെറും 22 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റാണ് വലംകൈയ്യൻ പേസർ വീഴ്ത്തിയത്. വിദേശ മണ്ണിൽ ഒരു ഇന്ത്യൻ പേസറുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളിലൊന്നാണിത്.

21 വർഷം മുൻപ് ആശിഷ് നെഹ്‌റ സ്ഥാപിച്ച റെക്കോർഡിനൊപ്പമാണ് കാംബോജ് എത്തിയത്. 2005-ൽ ദാംബൂലയിൽ ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തിൽ 10 ഓവറിൽ 1 മെയ്ഡൻ ഉൾപ്പെടെ 22 റൺസ് വഴങ്ങി നെഹ്‌റ 2 വിക്കറ്റ് വീഴ്ത്തിയിരുന്നു. സമാനമായ രീതിയിൽ 2006-ൽ വെസ്റ്റ് ഇൻഡീസിനെതിരെ അജിത് അഗാർക്കറും 2016-ൽ സിംബാബ്‌വെയ്‌ക്കെതിരെ ജസ്പ്രീത് ബുമ്രയും മികച്ച ഇക്കോണമി നിലനിർത്തിയിട്ടുണ്ട്. എന്നാൽ 2 മെയ്ഡൻ ഓവറുകൾ അടക്കം 22 റൺസ് മാത്രം വിട്ടുകൊടുത്താണ് കാംബോജ് ഈ നേട്ടത്തിലെത്തിയത്. കാംബോജിന് പുറമെ അർഷ്ദീപ് സിങ്ങും ഗുർനൂർ ബ്രാറും മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ ന്യൂസിലൻഡ് 40.2 ഓവറിൽ 185 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ വിരാട് കോഹ്‌ലിയുടെ തകർപ്പൻ അർധസെഞ്ച്വറിയുടെ മികവിൽ ഇന്ത്യ അനായാസം ലക്ഷ്യം മറികടക്കുകയും ചെയ്തു.

Share Email
Top