10ലക്ഷം കോടിയുടെ കടം എഴുതി തള്ളി; ബിജെപിക്കെതിരേ കെജ്‌രിവാള്‍

ബി.ജെ.പി സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ച് ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ

10ലക്ഷം കോടിയുടെ കടം എഴുതി തള്ളി; ബിജെപിക്കെതിരേ കെജ്‌രിവാള്‍
10ലക്ഷം കോടിയുടെ കടം എഴുതി തള്ളി; ബിജെപിക്കെതിരേ കെജ്‌രിവാള്‍

ന്യൂഡൽഹി: ബി.ജെ.പി സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ച് ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പൊതുപണം അവരുടെ സമ്പന്നരായ സുഹൃത്തുക്കളുടെ പോക്കറ്റിലേക്കാണ് പോകുന്നതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

”ഡൽഹിയിലെ ജനങ്ങൾക്ക് മുന്നിൽ രണ്ട് മോഡലുകളുണ്ട്. ആദ്യത്തേത് കെജ്‌രിവാൾ മോഡൽ. അതിൽ പൊതുജനങ്ങളുടെ പണം അവർക്കുവേണ്ടി ചെലവഴിക്കുന്നു. രണ്ടാമത്തേത് ബി.ജെ.പി. മോഡൽ. ഇതിൽ പൊതുജനങ്ങളുടെ പണം അവരുടെ സമ്പന്നരായ സുഹൃത്തുക്കളുടെ പോക്കറ്റുകളിലേക്കാണ് പോകുന്നത്. ഏത് മോഡൽ തിരഞ്ഞെടുക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 400-500 പേരുടെ പത്ത് ലക്ഷം കോടി രൂപയുടെ കടങ്ങൾ കേന്ദ്രസർക്കാർ എഴുതി തള്ളിക്കളഞ്ഞുവെന്നും”, കെജ്‌രിവാൾ പറഞ്ഞു.

Also Read: നിർണായക കരാറുകളിൽ ഒപ്പുവെച്ച്​ ഇന്ത്യയും ഇന്തോനേഷ്യയും

എ.എ.പി.യുടെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ ഡൽഹിയിലെ ജനങ്ങൾക്ക് പ്രതിമാസം 25,000 രൂപ വരെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് കെജ്‌രിവാൾ വ്യക്തമാക്കി. ബി.ജെ.പി അധികാരത്തിലേറിയാൽ എല്ലാ ക്ഷേമപദ്ധതികളും നിർത്തലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share Email
Top