ബെംഗളൂരു: കർണാടകയിൽ പച്ചക്കറി കയറ്റിവന്ന ലോറി മറിഞ്ഞ് 10 പേർ മരിച്ചു. ഉത്തര കന്നഡ ജില്ലയിലെ യെല്ലപുരയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ 15 പേർക്ക് പരിക്കേറ്റു. മൂടൽ മഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതോടെ ലോറി ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു.
അപകട സമയത്ത് ലോറിയിൽ 25 പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ യെല്ലാപുരയിലും സമീപത്തുമായുള്ള വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പച്ചക്കറി കയറ്റി വന്ന ലോറിയിൽ ലോഡിന് മുകളിൽ ഇരുന്ന് യാത്ര ചെയ്തവർക്കാണ് അപകടം പറ്റിയത്.