വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം; ‘തുടക്കം’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്

വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം; ‘തുടക്കം’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രം; ‘തുടക്കം’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

വിസ്മയ മോഹൻലാൽ ആദ്യമായി അഭിനയിക്കുന്നുവെന്ന പ്രത്യേകതയോടെയെത്തിയ ‘തുടക്കം’ സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ജിയോ ഹോട്‌സ്റ്റാറിലൂടെ സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളിൽ അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ചിത്രം ഇതിനകം 50 കോടി രൂപയുടെ ഗ്രോസ് കളക്ഷനും സ്വന്തമാക്കിയിട്ടുണ്ട്.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. തുടക്കത്തിൽ ഒരു കൊച്ചു കുടുംബ ചിത്രമെന്നാണ് വിശേഷിപ്പിക്കപ്പെട്ടതെങ്കിലും, മോഹൻലാലിന്റെ ശക്തമായ അതിഥി വേഷം ഉൾപ്പെടെ നിരവധി കൗതുകങ്ങൾ ചിത്രം ഒളിപ്പിച്ചുവെച്ചിരുന്നു. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Also Read:വെള്ളത്തിൽ മുങ്ങിത്താഴ്ന്നു, അഭിനയമെന്ന് കരുതി അണിയറപ്രവർത്തകർ; സിനിമ നൽകിയ ട്രോമയെക്കുറിച്ച് പാർവതി തിരുവോത്ത്!

ചിത്രത്തിന്റെ അണിയറയിൽ പ്രമുഖരായ വലിയൊരു സാങ്കേതിക സംഘമാണ് പ്രവർത്തിച്ചിട്ടുള്ളത്. ജേക്സ് ബിജോയ് സംഗീതം നിർവഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി. ജോണും എഡിറ്റിംഗ് ചമൻ ചാക്കോയും നിർവഹിച്ചിരിക്കുന്നു. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് രാമനാണ്. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സായ ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസാണ്.

Share Email
Top