പി.ജി പഠനത്തിന് പ്രതിമാസം 15,000 രൂപ; കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

നേരത്തെ പി.ജി പൂർത്തിയാക്കിയവർക്ക് ഇതിന് അർഹതയുണ്ടായിരിക്കില്ല

പി.ജി പഠനത്തിന് പ്രതിമാസം 15,000 രൂപ; കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പി.ജി പഠനത്തിന് പ്രതിമാസം 15,000 രൂപ; കേന്ദ്ര സർക്കാരിന്റെ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ബിരുദാനന്തര ബിരുദ (പി.ജി) പഠനത്തിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന ‘നാഷണൽ സ്കോളർഷിപ്പ് ഫോർ പോസ്റ്റ് ഗ്രാജുവേറ്റ് സ്റ്റഡീസ്’ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത പി.ജി കോഴ്സുകളിൽ പഠിക്കുന്ന യോഗ്യരായ വിദ്യാർഥികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 15,000 രൂപ വീതം വർഷത്തിൽ 10 മാസത്തേക്ക് ധനസഹായമായി ലഭിക്കുന്നതാണ്.

അപേക്ഷകർ ആദ്യമായി ബിരുദാനന്തര ബിരുദ പഠനം നടത്തുന്നവരും അംഗീകൃത സ്ഥാപനങ്ങളിൽ പി.ജി ഒന്നാം വർഷത്തിൽ പ്രവേശനം നേടിയവരുമായിരിക്കണം. നേരത്തെ പി.ജി പൂർത്തിയാക്കിയവർക്ക് ഇതിന് അർഹതയുണ്ടായിരിക്കില്ല. റഗുലർ അല്ലെങ്കിൽ ഫുൾ ടൈം കോഴ്സുകളിൽ പഠിക്കുന്നവർക്ക് മാത്രമാണ് അവസരം. അപേക്ഷകരുടെ പ്രായം 30 വയസ്സിൽ താഴെയായിരിക്കണം. ഇന്റഗ്രേറ്റഡ് കോഴ്സുകൾ പഠിക്കുന്നവർക്ക് പി.ജി ഘട്ടത്തിന് മാത്രമായിരിക്കും സ്കോളർഷിപ്പ് അനുവദിക്കുക.

Also Read:SNAP 2026 രജിസ്ട്രേഷൻ ഉടൻ; ഔദ്യോഗിക വെബ്‌സൈറ്റ് വഴി എങ്ങനെ അപേക്ഷിക്കാം?

ഒമ്പതാം ക്ലാസ് മുതലുള്ള മാർക്ക് ലിസ്റ്റുകളുടെയും സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പി.ജി കോഴ്സിലേക്കുള്ള പ്രവേശനക്കത്ത്, തിരിച്ചറിയൽ രേഖ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, സമീപകാലത്ത് എടുത്ത രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവയാണ് അപേക്ഷിക്കാൻ ആവശ്യമായ പ്രധാന രേഖകൾ.

സമർപ്പിക്കുന്ന അപേക്ഷകൾ ആദ്യം വിദ്യാർഥി പഠിക്കുന്ന സ്ഥാപനത്തിലും തുടർന്ന് സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് അല്ലെങ്കിൽ സ്റ്റേറ്റ് നോഡൽ ഏജൻസി തലത്തിലും വേരിഫൈ ചെയ്യപ്പെടും. വിദ്യാർഥികൾക്ക് തങ്ങളുടെ പെയ്മെന്റ് സ്റ്റാറ്റസ് പബ്ലിക് ഫിനാഷ്യൻ മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ വഴി പരിശോധിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി scholarships.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top