നസ്ലെനൊപ്പം ആടിപ്പാടി ജേക്സ് ബിജോയും സംഘവും; ‘മോളിവുഡ് ടൈംസ്’ പ്രൊമോ സോങ് പുറത്ത്!

'വിനീത് മാധവൻ' എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് മോളിവുഡ് ടൈംസ്

നസ്ലെനൊപ്പം ആടിപ്പാടി ജേക്സ് ബിജോയും സംഘവും; ‘മോളിവുഡ് ടൈംസ്’ പ്രൊമോ സോങ് പുറത്ത്!
നസ്ലെനൊപ്പം ആടിപ്പാടി ജേക്സ് ബിജോയും സംഘവും; ‘മോളിവുഡ് ടൈംസ്’ പ്രൊമോ സോങ് പുറത്ത്!

മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സി’ന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന നസ്ലെൻ ചിത്രം ‘മോളിവുഡ് ടൈംസി’ന്റെ പ്രൊമോ സോങ് പുറത്തിറങ്ങി. ‘ഗോട്ട് സോങ്’ എന്ന പേരിൽ പുറത്തിറങ്ങിയ ഈ സ്റ്റൈലിഷ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ഡൗൺ ട്രോഡൻ സംവിധാനം ചെയ്ത ഈ ഗാനം ജേക്സ് ബിജോയ്, അദ്രി ജോ, ട്രൈബ് മാമാ മേരികാളി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. അദ്രി ജോയുടേതാണ് വരികൾ. നസ്ലെനൊപ്പം ജേക്സ് ബിജോയും അദ്രി ജോയും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു.

സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന ചിത്രമാണിത്. ‘വിനീത് മാധവൻ’ എന്ന കഥാപാത്രത്തിന്റെ സിനിമയെന്ന സ്വപ്നത്തിലേക്കുള്ള യാത്രയാണ് മോളിവുഡ് ടൈംസ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് നിർമ്മാണം. രാമു സുനിലാണ് ചിത്രത്തിന്റെ തിരക്കഥ. വിശ്വജിത്ത് ഒടുക്കത്തിൽ ക്യാമറയും, നിധിൻ രാജ് അരോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു. നസ്ലെനൊപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ഇതുവരെ കാണാത്ത വേറിട്ട ലുക്കിലാണ് നസ്ലെൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

Share Email
Top