ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ്; നാദിയ സെമിയില്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം സെമിഫൈനലില്‍ കടന്ന് അര്‍ജന്റീനയുടെ നാദിയ പൊഡൊറോസ്‌ക. ഉക്രെയ്നിന്റെ എലീന സ്വിറ്റോളിനയെ ക്വാര്‍ട്ടര്‍ ഫൈനലില്‍ 6-2, 6-4ന് പരാജയപ്പെടുത്തിയാണ് നാദിയ ഫൈനലില്‍ കടന്നത്.

യോഗ്യതാ മത്സരം കളിച്ചാണ് നാദിയയുടെ വരവ്. ഇത്തരത്തില്‍ ഫ്രഞ്ച് ഓപ്പണ്‍ സെമിയിലെത്തുന്ന ആദ്യ താരമാണ് നാദിയ. എലീന മൂന്നാം സീഡും അഞ്ചാം റാങ്കുകാരിയുമാണ്.

Top