മന്ത്രിമാര്‍ ആഴ്ചയില്‍ 5 ദിവസം തലസ്ഥാനത്ത് ; വാര്‍ത്ത തെറ്റെന്ന് വി എസ് സുനില്‍കുമാര്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പുതിയ നിര്‍ദേശം നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. ആഴ്ചയില്‍ 5 ദിവസവും തലസ്ഥാനത്ത് ഉണ്ടാവുക എപ്പോഴും നടക്കില്ല. മുഖ്യമന്ത്രി അങ്ങനെ വാശിപിടിച്ചിട്ടില്ലെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.

തലസ്ഥാനത്തു നിന്ന് മന്ത്രിമാര്‍ മാറിനില്‍ക്കുന്നതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം. മന്ത്രിസഭായോഗത്തിലാണ് മുഖ്യമന്ത്രി പുതിയ നിര്‍ദേശം നല്‍കിയത്.

വെള്ളിയാഴ്ച ക്വോറം തികയാത്തതിനെത്തുടര്‍ന്ന് മന്ത്രിസഭാ യോഗം മാറ്റിവച്ചിരുന്നു. മുഖ്യമന്ത്രിയടക്കം ഏഴു മന്ത്രിമാര്‍ മാത്രമാണ് അന്ന് യോഗത്തിനെത്തിയത്. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രി കടുത്തനിലപാടെടുത്തത്.

Top