ന്യൂസിലന്‍ഡില്‍ 14 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡിനെ ആശങ്കയിലാക്കി കോവിഡ് പുതുതായി 14 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. വന്‍നഗരമായ ഓക്ലന്‍ഡില്‍ തന്നെയാണ് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൂന്നു മാസത്തിനു ശേഷം ഓക്ലന്‍ഡിലെ ഒരു കുടുംബത്തില്‍ നാല് പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയിരുന്നു. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ 13 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇവരെ ക്വാറന്റൈനിലാക്കി.

Top