നിരവധി പുതിയ മോഡൽ എന്‍ഫീല്‍ഡുകൾ വിപണിയിൽ എത്തും

royal-enfield

ന്ത്യന്‍ വിപണിയില്‍ കുതിച്ചു കയറാൻ റോയല്‍ എന്‍ഫീല്‍ഡ്. പ്രീമിയം മോട്ടോര്‍ സൈക്കിള്‍ ശ്രേണിയില്‍ ആധിപത്യം നിലനിര്‍ത്താനൊരുങ്ങുകയാണ് ചെന്നൈ ആസ്ഥാനമായുള്ള റോയല്‍ എന്‍ഫീല്‍ഡ്. ഈ സാമ്പത്തിക വര്‍ഷത്തിൽ നിരവധി പുതിയ മോഡൽ എന്‍ഫീല്‍ഡുകൾ വിപണിയിൽ എത്തുമെന്ന് കമ്പനി അറിയിച്ചു.

ഓരോ പാദത്തിലും ഒരു പുതിയ മോഡല്‍ അവതരിപ്പിക്കുമെന്ന് നിര്‍മ്മാതാവ് വ്യക്തമാക്കി. ഇന്ത്യയിലെ വാഹന വ്യവസായം നിലവില്‍ നേരിടുന്ന എല്ലാ പ്രയാസങ്ങളും ഉണ്ടായിരുന്നിട്ടും, റോയല്‍ എന്‍ഫീല്‍ഡ് ഈ തന്ത്രം പിന്തുടരാന്‍ ലക്ഷ്യമിടുന്നുവെന്നും കമ്പനി അറിയിച്ചു.

കാലതാമസമെടുത്താലും അവതരണങ്ങളില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനി ആദ്യം ആസൂത്രണം ചെയ്ത എല്ലാ പുതിയ ലോഞ്ചുകളില്‍ നിന്ന് മാറാന്‍ കഴിയില്ലെങ്കിലും, ”വളരെ വലിയ” മോഡലുകള്‍ ഉടന്‍ വില്‍പനയ്ക്കെത്തുമെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് സിഇഒ വിനോദ് ദസാരി വ്യക്തമാക്കിയത്.

Top