തിരുവനന്തപുരത്ത് നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

hang

തിരുവനന്തപുരം: നവവധുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ആര്യനാട് ആനന്ദപുരം സ്വദേശിനി ആദിത്യ (23) ആണ് മരിച്ചത്. ഭര്‍തൃ വീട്ടിലെ കിടപ്പു മുറിയിലാണ് ആദിത്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭര്‍ത്താവ് ജോലിക്ക് പോയപ്പോള്‍ ഉച്ചഭക്ഷണമുള്‍പ്പെടെ തയാറാക്കി നല്‍കിയിരുന്നു ആദിത്യ. ഭര്‍തൃമാതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനമായ ഇന്ന് കേക്കും ആദിത്യ ഓര്‍ഡര്‍ ചെയ്തിരുന്നു. പ്രഭാത ഭക്ഷണത്തിന് ശേഷം കിടപ്പ് മുറിയിലേക്ക് പോയ ആദിത്യയെ ഏറെ നേരമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

രണ്ട് മാസം മുന്‍പായിരുന്നു ആദിത്യയുടെ വിവാഹം. എന്താണ് മരണത്തിലേക്ക് നയിച്ചതെന്ന കാരണം വ്യക്തമായിട്ടില്ല.

Top