അമേരിക്കയില്‍ മൂന്ന് മക്കളെയും വെടിവച്ച് കൊന്ന് യുവതി ആത്മഹത്യ ചെയ്തു

ടെക്‌സാസ്:വിവാഹമോചനം നേടിയതിന് പിന്നാലെ പന്ത്രണ്ട് വയസില്‍ താഴെയുള്ള മൂന്ന് മക്കളെയും വെടിവച്ച് കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു. അമേരിക്കയിലെ ടെക്‌സാസിലാണ് സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുമ്പത്തൊമ്പതുകാരിയായ ആഷ്‌ലി ഓസിനെ മക്കളായ പാരിഷ്,എലനോര്‍,ലിങ്കണ്‍ എന്നിവര്‍ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത്. വെടിയേറ്റ നിലയിലായിരുന്നു എല്ലാവരും കിടന്നിരുന്നത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ആഷ്‌ലി ഭര്‍ത്താവ് മര്‍വ്വിനില്‍നിന്നും വിവാഹമോചനം നേടിയത്. അതിനുശേഷം ആഷ്‌ലി ഏറെ അസ്വസ്ഥയായിരുന്നുവെന്നാണ് മുന്‍ ഭര്‍ത്താവ് മര്‍വ്വിന്‍ പറയുന്നത്.

വീടിനുള്ളില്‍ പലയിടത്തായി കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പന്ത്രണ്ട് വയസില്‍ താഴെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട കുട്ടികള്‍. വിവാഹമോചനമാവശ്യപ്പെട്ട് 2017ലാണ് ആഷ്‌ലി കോടതിയെ സമീപിച്ചത്. ആഷ്‌ലി തന്നെയാണ് വിവാഹമോചനമാവശ്യപ്പെട്ട് ആദ്യം കോടതിയെ സമീപിച്ചതെന്നും എന്നാല്‍ വിവാഹമോചനത്തിന് ശേഷം മൂന്ന് കുട്ടികളുമായി സ്വന്തം വീട്ടിലേക്ക് പോകാന്‍ ആഷ്‌ലി വിസമ്മതിച്ചിരുന്നുവെന്നും മര്‍വ്വിന്‍ പറയുന്നു.

Top