പുതിയ ഫീച്ചറുമായി യൂട്യൂബ് മൊബൈല്‍ ആപ്പ്; ഡാറ്റ ദുരുപയോഗം കുറയും

പുതിയ ഫീച്ചറുമായി യൂട്യൂബ് മൊബൈല്‍ ആപ്പ്. ഇത്തവണ ഏറെ ഉപകാരപ്പെടുന്ന ഒരു ഫീച്ചറാണ് യൂട്യൂബ് ആപ്പിൽ നൽകിയിരിക്കുന്നത്. ഓരോ അപ്ഡേറ്റിലും സുരക്ഷയ്ക്കും മികച്ച അനുഭവം നൽകുന്നതിനുമായി ആകർഷമാകയ മാറ്റങ്ങൾ യൂട്യൂബ് തങ്ങളുടെ മൊബൈൽ ആപ്പിൽ വരുത്താറുണ്ട്. വീഡിയോകളുടെ റസലൂഷൻ തിരഞ്ഞെടുക്കുന്നത് എളുപ്പമാക്കുന്ന ഫീച്ചറാണ് ആപ്പിൽ പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഐഒഎസ്, ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും.

യൂട്യൂബ് ആപ്പിലെ പുതിയ ഫീച്ചർ നിർഭാഗ്യവശാൽ കുറച്ച് ആശയ കുഴപ്പം ഉണ്ടാക്കുന്ന രീതിയിലാണ് ഉള്ളത്. പുതിയ വീഡിയോ റസലൂഷൻ കൺട്രോളുകൾ ഏത് ക്വാളിറ്റിയിൽ വീഡിയോ കാണണം എന്നതിന് വെബിൽ സമാനമായ ഓപ്ഷൻ നൽകുന്നില്ല. ഇതിലൂടെ ഉപയോക്താക്കൾക്ക് ഡാറ്റ സേവ് ചെയ്യാം. എന്നാൽ ഓരോ ക്വാളിറ്റിയും കൺസ്യും ചെയ്യുന്ന ഡാറ്റയെ കുറിച്ചാണ് യൂട്യൂബ് ഓപ്ഷൻ നൽകുന്നത്. ആമസോൺ പ്രൈം സ്ട്രീമിംഗ് റെസല്യൂഷൻ സെലക്ടറിന് സമാനമായി സ്ട്രീമിംഗ് ഡാറ്റയെ കുറിച്ച് പരാമർശിക്കുന്ന ജനറിക് ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങൾ കാണുന്ന വീഡിയോകളുടെ സ്ട്രീമിംഗ് ക്വാളിറ്റി തിരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ് ഇത്.

Top