ഇന്ത്യൻ റെയ്ൽവേയിൽ വമ്പൻ പരിഷ്‌കാരം; 100 രൂപയ്ക്ക് മസാജ് വരുന്നു

indian-railway

ന്യൂഡൽഹി:ഇന്ത്യൻ റെയ്ൽവേയിൽ വമ്പൻ പരിഷ്‌ക്കാരം.തലവേദനിച്ചും ഒരേ ഇരിപ്പിരുന്നു കാലുകൾ വേദനിച്ചുമുള്ള മുഷിപ്പൻ ട്രെയിൻ യാത്ര ഇനി സ്വപ്നത്തിൽ മാത്രം.പരീക്ഷണാടിസ്ഥാനത്തിൽ ഇൻ‌ഡോറിൽ നിന്നുള്ള 39 ട്രെയിനുകളിലാണ് മൂന്നാഴ്ചയ്ക്കുള്ളിൽ റെയിൽവേ ഈ സൗകര്യം ഒരുക്കുന്നത്. തലയ്ക്കും കാൽപാദത്തിനും ഉന്മേഷം പകരുന്ന മസാജ് സേവനത്തിനു 100 രൂപയാണു നിരക്ക്. പകൽ ആറിനും പത്തിനുമിടയിലാണു സേവനം ലഭ്യമാകുക. മസാജ് സേവനദാതാക്കൾക്കു ത‌ിരിച്ചറിയൽ കാർഡ് അടക്കം നൽകും.

തിരുവനന്തപുരം കേരള എക്സ്പ്രസിൽ നിരക്ക് സെക്കൻഡ് എസി; യാത്ര തേർഡ് എസിയിൽ ഡെറാഡൂൺ-ഇൻഡോർ എക്‌സ്പ്രസ് (14317), ന്യൂഡൽഹി -ഇൻഡോർ ഇന്റർസിറ്റി എക്‌സ്പ്രസ് (12416), ഇൻഡോർ – അമൃത്‌സർ എക്‌സ്പ്രസ് (19325) തുട‌ങ്ങിയവ 39 ‌ട്രെയിനുകളുടെ പട്ടികയിലുണ്ട്.

മസാജ് സേവനത്തിൽനിന്നു 20 ലക്ഷം രൂപയും അധി‌കയാത്രക്കാരി‌ലൂടെ 90 ലക്ഷവുമാണു റെയിൽവേ പ്രതിവർഷം അധി‌കവരുമാനം ലക്ഷ്യമിടുന്നത്. പശ്ചിമ റെയിൽവെയുടെ രത്‌ലം ഡിവിഷനാണ് ‘മസാജ്’ നിർദേശം മുന്നോട്ടുവച്ചത്. ഈ പദ്ധതി ഉടനെ പ്രാവർത്തികം ആകും.

Top