പുതുവര്‍ഷത്തില്‍ ആദ്യ വിദേശ സന്ദര്‍ശനവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്

sushama

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിദേശ സന്ദര്‍ശനം ആരംഭിച്ചു. തായ്‌ലന്റ്, ഇന്തോനേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളാണ് സുഷമ സ്വരാജ് സന്ദര്‍ശിക്കുക. അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനത്തിന് ഇന്നാണ് തുടക്കം കുറിച്ചത്. പുതുവര്‍ഷം പിറന്നതിന് ശേഷം സുഷമയുടെ ആദ്യ വിദേശയാത്രയാണിത്.

ഇന്ന് തായ്‌ലന്റില്‍ എത്തുന്ന സുഷമ തായ്‌ലന്റ് വിദേശകാര്യമന്ത്രി ഡോണ്‍ പ്രമുദ്വിനയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ കാര്യക്ഷമമാക്കുമെന്നാണ് സൂചന.

ജനുവരി അഞ്ച്, ആറ് തീയതികളിലാണ് സുഷമ ഇന്തോനേഷ്യ സന്ദര്‍ശിക്കുന്നത്. ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രി റെറ്റ്‌നോ മാര്‍സിയുദിയുമായും സുഷമ കൂടിക്കാഴ്ച നടത്തും. അതിനു ശേഷം ജനുവരി ഏഴിന് സുഷമ സിംഗപ്പൂര്‍ സന്ദര്‍ശിക്കും. മൂന്നു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് സന്ദര്‍ശനം.

Top