യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇഷ്ടിക കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

death

ന്യൂഡല്‍ഹി: ജഹാംഗീര്‍പുരില്‍ യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ഇഷ്ടിക കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി. ഡല്‍ഹിയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശത്താണ് സംഭവം. ഗൗരവ് (24) എന്നയാളാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്.

സംഭവത്തില്‍ പ്രതികളായ റോക്കി, രവി എന്നിവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഞായറാഴ്ച വൈകീട്ട് ഗൗരവ്, സതീഷ് എന്നിവരുമായി റോക്കിയും രവിയും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു. വഴക്കിനൊടുവില്‍ റോക്കിയെയും രവിയെയും കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം സതീഷും ഗൗരവും രക്ഷപ്പെട്ടു.

തുടര്‍ന്ന് മുറിവുകളില്‍ മരുന്നുവെച്ച ശേഷം ഇരുവരും സുഹൃത്തുക്കളുമായി ചേര്‍ന്ന് ഗൗരവിനും സതീഷിനു വേണ്ടിയും തെരച്ചില്‍ നടത്തി.

പുലര്‍ച്ചെ രണ്ടോടെ ഡി-ബ്ലോക്കില്‍ ഇരുവരെയും കണ്ടെത്തിയ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു. സതീഷ് ഓടി രക്ഷപ്പെട്ടെങ്കിലും സംഘത്തിന്റെ പടിയിലായ ഗൗരവിനെ ഇഷ്ടികകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Top