പ്രതിദിനം ഡല്‍ഹിയില്‍ 16 കുട്ടികളെ കാണാതാകുന്നു ; റിപ്പോര്‍ട്ടുമായി പൊലീസ്

missing child

ന്യൂഡല്‍ഹി: പ്രതിദിനം സംസ്ഥാനത്ത് 16 കുട്ടികളെ കാണാതാകുന്നതായി ഡല്‍ഹി പൊലീസ്.

കണക്കുകള്‍ പ്രകാരം 2017ല്‍ ആറായിരത്തിനടുത്ത് കുട്ടികളെയാണ് തലസ്ഥാനത്ത് നിന്നും കാണാതായിരിക്കുന്നത്. കാണാതാകുന്ന കുട്ടികളില്‍ അധികവും പെണ്‍കുട്ടികളാണ്.

കാണാതാകുന്ന കുട്ടികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് പൊലീസ് നടത്തുന്ന ഓപ്പറേഷന്‍ സ്‌മൈല്‍, ഓപ്പറേഷന്‍ മിലാപ്പ്, ഓപ്പറേഷന്‍ മുഷ്‌കാന്‍ എന്നീ പദ്ധതികള്‍ വഴി ലഭ്യമായ കണക്കുകളാണ് പുറത്ത് വിട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം 3597 പെണ്‍കുട്ടികളെയും, 2328 ആണ്‍കുട്ടികളെയും കാണാതായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2016ല്‍ ആകെ 6921ഉം 2015ല്‍ 7928ഉം കുട്ടികളെയാണ് കാണാതായത്. പഠന സമ്മര്‍ദം, പ്രണയം മൂലമുള്ള ഒളിച്ചോട്ടം, ജോലി, രക്ഷിതാക്കളുടെ പീഡനം, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയാണ് കുട്ടികള്‍ വീട് വിട്ടിറങ്ങുന്നതിന്റെ പ്രധാന കാരണമായി പൊലീസ് പറയുന്നത്.

Top