ഇരുപത്തിമൂന്നുകാരിയ്‌ക്കൊപ്പം ഒളിച്ചോടി ; യുവാവിനെ കുടുംബം കൊലപ്പെടുത്തി

murder

ന്യൂഡല്‍ഹി: ഇരുപത്തിമൂന്നുകാരിയ്‌ക്കൊപ്പം ഒളിച്ചോടിയ മുപ്പതുകാരനെ യുവതിയുടെ കുടുംബം കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിക്ക് പരുക്കേറ്റു. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം. മൂന്നു കുട്ടികളുടെ പിതാവായ ദിനേശും ബന്ധുവായ യുവതിയും തമ്മില്‍ അടുപ്പത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും ഒളിച്ചോടുകയായിരുന്നു.

വിവരം പുറത്തറിഞ്ഞതോടെ യുവതിയുടെ സഹോദരന്‍ ശങ്കര്‍, അമ്മാവന്‍ റിങ്കു എന്നിവര്‍ ഇവര്‍ താമസിക്കുന്നിടത്തെത്തി ഇവരെ ആക്രമിക്കുകയായിരുന്നു. ദിനേശ് സംഭവസ്ഥലത്തു തന്നെ വച്ചു മരിച്ചു. യുവതി ആശുപത്രിയില്‍ ചികില്‍സയിലാണ്. വിവാഹിതനായ ബന്ധുവിനൊപ്പം ഒളിച്ചോടിയ യുവതി കുടുംബത്തിന്റെ അഭിമാനം നശിപ്പിച്ചുവെന്ന് സഹോദരന്‍ പറഞ്ഞു.

യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. അടുത്ത മാസം നടത്താനായിരുന്നു പദ്ധതി. തുടര്‍ന്ന്, കല്യാണത്തിനായി കരുതിയിരുന്ന ആഭരണങ്ങളും പണവുമായിട്ടാണ് ഇവര്‍ പോയതെന്ന് ജോയിന്റ് കമ്മിഷണര്‍ ഓഫ് പൊലീസ് രവീന്ദ്ര യാദവ് പറഞ്ഞു.

Top