പുതുവത്സര ദിനത്തിലും തലസ്ഥാന നഗരം മൂടല്‍ മഞ്ഞില്‍ ; വ്യോമ-റെയില്‍ ഗതാഗതം തടസത്തില്‍

delhi fog

ന്യൂഡല്‍ഹി : പുതുവത്സര ദിനത്തിലും തലസ്ഥാന നഗരം കനത്ത മൂടല്‍ മഞ്ഞില്‍ തന്നെ. കാഴ്ച പരിധി 50 മീറ്ററില്‍ താഴെയാണ്.

കനത്ത മഞ്ഞിനെ തുടര്‍ന്ന് വ്യോമ- -റെയില്‍ ഗതാഗതത്തെ മഞ്ഞ് സാരമായി തന്നെ ബാധിച്ചു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണ്.

തുടര്‍ന്ന് 270 വിമാനങ്ങള്‍ വൈകുമെന്നാണ് വിവരം. 50 വിമാനങ്ങളെ മറ്റിടങ്ങളിലേക്ക് വഴി തിരിച്ചു വിട്ടു. 18 സര്‍വ്വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 59 ട്രെയിനുകള്‍ വൈകി ഓടുകയാണ്, 18 ട്രെയിനുകളുടെ എണ്ണം പുനക്രമീകരിച്ചു.

Top