ന്യൂകാസില്‍ സ്‌ട്രൈക്കര്‍ ഡെംബാ ബാ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു

ലണ്ടന്‍: മുന്‍ ചെല്‍സി താരവും ന്യൂകാസില്‍ യുണൈറ്റഡ് സ്‌ട്രൈക്കറുമായ ഡെംബാ ബാ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്.

‘ഹൃദയംഗമമായ നന്ദിയോടെയാണ് എന്റെ കളിജീവിതത്തിന്റെ അവസാനം പ്രഖ്യാപിക്കുന്നത്’- ഡെംബാ ബാ ട്വിറ്ററില്‍ കുറിച്ചു.”മനോഹരമായ യാത്രയായിരുന്നു അത്, നേരിട്ട എല്ലാ വിയര്‍പ്പിനും കണ്ണീരിനും പുറമെ, ഫുട്‌ബോള്‍ എനിക്ക് ധാരാളം മനോഹരമായ വികാരങ്ങള്‍ നല്‍കി.

ആരാധകരുടെ അഭിനിവേശവും, ഓരോ ഗോളിന് ശേഷവും സ്റ്റാന്‍ഡില്‍ നിന്ന് ഉയരുന്ന ശബ്ദങ്ങളും, മൈതാനത്തിനകത്തും പുറത്തും സഹതാരങ്ങളുമായുള്ള ബന്ധവുമെല്ലാം എന്റെ മനസിലും ഹൃദയത്തിലും എന്നെന്നേക്കുമായി നിലനില്‍ക്കും”-ഡെംബാ ബാ ട്വീറ്റ് ചെയ്തു.

16 വര്‍ഷത്തെ സീനിയര്‍ കരിയറില്‍ വെസ്റ്റ് ഹാം യുണൈറ്റഡ്, ബെസിക്താസ്, ഷാങ്ഹായ് ഷെന്‍ഹുവ, ഇസ്താംബുള്‍ ബസക്സീര്‍, എഫ്സി ലുഗാനോ എന്നീ ക്ലബുകള്‍ക്കായും സെനഗല്‍ താരമായ ഡെംബാ ബാ കളത്തിലിറങ്ങിയിട്ടുണ്ട്.

 

Top