നവജാത ശിശുവിന്റെ മൃതദേഹം കവറില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍

തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം കവറില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവവനന്തപുരം ബാലരാമപുരം പനച്ചികോട് കനാലില്‍ നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

കനാലില്‍ കൂടി കുഞ്ഞിന്റെ മൃതദേഹം ഒഴുകിവരുന്നത് നാട്ടുകാരാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Top