നവജാത ശിശുവിനെ കിണറ്റിലെറിഞ്ഞ് കൊന്നു; ദമ്പതിമാര്‍ അറസ്റ്റില്‍

മംഗളൂരു: പെണ്‍കുട്ടി ജനിച്ച ദുഖത്തില്‍ മാതാപിതാക്കള്‍ കുട്ടിയെ കിണറ്റിലെറിഞ്ഞു കൊന്നു. ഉത്തര കന്നഡയിലെ യെല്ലാപുരയിലാണ് 40 ദിവസം പ്രായമുള്ള തനുശ്രീയെ മാതാപിതാക്കള്‍ കിണറ്റിലെറിഞ്ഞുകൊന്നത്. കുട്ടിയുടെ അച്ഛന്‍ ചന്ദ്രശേഖര്‍ ഭട്ട് (42), അമ്മ പ്രിയങ്ക (21) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ആണ്‍കുഞ്ഞ് ജനിക്കാണ് ആഗ്രഹിച്ചിരുന്നതെന്നും പെണ്‍കുഞ്ഞിനെ വേണ്ടാത്തതിനാലാണ് കൊലപ്പെടുത്തിയതെന്നുമാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്. ഓഗസ്റ്റ് രണ്ടിനാണ് സംഭവം. കുഞ്ഞിന്റെ അമ്മയുടെ സഹോദരനായ അഭിഷേക് ജഗദീഷാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

Top