ലണ്ടനില്‍ നവജാതശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

ലണ്ടന്‍: ലണ്ടനില്‍ നവജാതശിശുവിന് കൊവിഡ് 19 സ്ഥിരീകരിച്ചതായി വിവരം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് കുഞ്ഞിന്റെ അമ്മയെ നോര്‍ത്ത് മിഡില്‍സെക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഗര്‍ഭാവസ്ഥയിലോ പ്രസവ സമയത്തോ ആകാം കൊറോണ രോഗ ലക്ഷണങ്ങളുണ്ടായിരുന്ന അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പടര്‍ന്നതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. യുവതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചപ്പോഴേക്കും പ്രസവം കഴിഞ്ഞിരുന്നു. അമ്മയും കുഞ്ഞും വ്യത്യസ്ത ആശുപത്രികളിലായി വിദഗ്ധ ചികിത്സയിലാണ്. ഇതുവരെയും യുകെയില്‍ 798 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Top