ലണ്ടനില്‍ നവജാത ശിശുവിന് കൊറോണ സ്ഥിരീകരിച്ചു; ഏറ്റവും പ്രായ കുറഞ്ഞ രോഗബാധിത

ലണ്ടന്‍: നോര്‍ത്ത് വെസ്റ്റ് ലണ്ടനില്‍ നവജാത ശിശുവിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രോഗബാധിതതയാണ് ഈ കുട്ടി.

കുട്ടിയുടെ അമ്മ ന്യുമോണിയ സംശയത്തെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് ലണ്ടനിലെ നോര്‍ത്ത് മിഡില്‍സെക്സ് സര്‍വകലാശാലാ ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. തുടര്‍ന്ന് അമ്മയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. എന്നാല്‍ കുഞ്ഞ് ജനിച്ചതിന് ശേഷമാണ് കൊറണ സ്ഥിരീകരിച്ച് പരിശോധനാ ഫലം വരുന്നത്. പിന്നീട് നടത്തിയ പരിശോധനയില്‍ നവജാതശിശുവിനും കൊറോണ സ്ഥിരീകരിക്കുകയായിരുന്നു.

അമ്മയുടെ അവസ്ഥ കുഞ്ഞിനേക്കാള്‍ മോശമായതിനാല്‍ ഇരുവരേയും രണ്ട് ആശുപത്രികളിലാണ് ചികിത്സിക്കുന്നത്. നവജാതശിശു നോര്‍ത്ത് മിഡില്‍സെക്‌സ് ആശുപത്രിയിലും അമ്മ മറ്റൊരു ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.

ഗര്‍ഭാവസ്ഥയിലുള്ളപ്പോള്‍ ആണോ ജനിച്ചതിനു ശേഷമാണോ വൈറസ് ബാധയുണ്ടായതെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്. ലണ്ടനില്‍ ഇതുവരെ 136 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Top