ഇടുക്കിയില്‍ നവജത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹം ബാഗിനുള്ളില്‍

ഇടുക്കി: ഇടുക്കിയില്‍ നവജത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തോപ്രാംകുടിക്ക് സമീപം വാത്തിക്കുടിയില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കുട്ടി ചാപിള്ളയായിരുന്നുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി. മുരിക്കാശ്ശേരി പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു അന്വേഷണം ആരംഭിച്ചു. യുവതിയെ വിദഗ്ധ ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Top