എ​യ​ര്‍​ഏ​ഷ്യ വി​മാ​ന​ത്തി​ല്‍ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ ന​വ​ജാ​ത​ശി​ശു​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

Air Asia

ന്യൂഡല്‍ഹി : എയര്‍ഏഷ്യ വിമാനത്തില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. വിമാനത്തിന്റെ ശുചിമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. ഇംഫാലില്‍നിന്ന് ഗോഹട്ടിവഴി ഡല്‍ഹിക്കുവന്ന വിമാനത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ശബ്ദം പുറത്തുവരാതിരിക്കാന്‍ ടോയിലറ്റ് പേപ്പര്‍ കുട്ടിയുടെ വായില്‍ തിരുകിയ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയാണ് അമ്മ. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top