നവജാത ശിശുവിന് കോവിഡ്; കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ

ഇറ്റലി : നവജാത ശിശുവിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ. ഇറ്റലിയിലെ പലേമോ ആശുപത്രിയിലാണ് അമ്മ കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുഞ്ഞിനെയും കൊണ്ട് അമ്മ ആശുപത്രിയിലെത്തിയത്. തുടർന്ന് ശിശുവിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രി അധികൃതർ കുഞ്ഞിനെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഈ സമയത്ത് കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളയുകയായിരുന്നു.

അമ്മയെ ബന്ധപ്പെടാൻ ആശുപത്രി അധികൃതർ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടർന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സമീപ പ്രദേശങ്ങളിലേയും ആശുപത്രിയിലെയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. കുഞ്ഞ് കോവിഡിൽ നിന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

Top