അസുലഭ നേട്ടത്തിനരികെ ന്യൂസിലാന്‍ഡ്‌ താരം ടോം ബ്ലണ്ടല്‍

ലോകകപ്പില്‍ ഇടം നേടുക എന്ന അസുലഭ നേട്ടത്തിനരികെ ന്യൂസിലാന്‍ഡ് താരം ടോം ബ്ലണ്ടല്‍. ലോകകപ്പിലേയ്ക്കുള്ള ന്യൂസിലാഡിന്റെ 15 അംഗ സ്‌ക്വാഡിലാണ് താരത്തിന് അവസരം ലഭിച്ചിരിക്കുന്നത്. ഏകദിന അവസരം ലോകകപ്പിലൂടെ എന്ന അസുലഭ നേട്ടവുമാണ് ടോം ബ്ലണ്ടലിന് ലഭിച്ചിരിക്കുന്നത്.

കീപ്പര്‍ ടോം ലാഥമിന്റെ പരിക്കാണ് ടോം ബ്ലണ്ടലിന് ടീമില്‍ അവസരം ലഭിക്കാന്‍ കാരണം. പരിക്ക്‌ കാരണം വിശ്രമത്തില്‍ ഇരിക്കുന്ന ലാഥം ന്യൂസിലാഡിന്റെ ഉദ്ഘാടന മത്സരത്തില്‍ കളിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ട്.

ടോം ലാഥമം കളിക്കാത്ത പക്ഷം കരുതല്‍ കീപ്പറായ ടോം ബ്ലണ്ടലിന് 15 അംഗ സ്‌ക്വാഡില്‍ അവസരം ലഭിക്കും.

Top