ഓസീസിനെതിരായ ടി20യിൽ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം

ഡ്യുനെഡിന്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം. നാല് റണ്‍സിന്റെ ജയമാണ് ന്യൂസിലാൻഡ് സ്വന്തമാക്കിയത്. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ കിവീസ് 2-0ത്തിന് മുന്നിലെത്തി.

അവസാന ഏഴ് ഓവറുകളില്‍ മാര്‍കസ് സ്‌റ്റോയിനിസ് (37 പന്തില്‍ 78), ഡാനിയേല്‍ സാംസ് (15 പന്തില്‍ 41) എന്നിവർ നടത്തിയ പോരാട്ടമാണ് ഓസീസിനെ വിജയത്തിന് അടുത്തെത്തിച്ചത്. 13 ഓവറില്‍ ആറിന് 113 എന്ന നിലയിലായിരുന്നു ഓസീസ്.അവസാന ഓവര്‍ എറിയാനെത്തിയ ജയിംസ് നീഷാമാണ് മത്സരം കിവീസിന് അനുകൂലമാക്കിയത്.

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കിവീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സ് നേടി. ഓസീസിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

Top