ഹിന്ദിയില്‍ അസഭ്യം പറഞ്ഞ ആരാധകന് ചുട്ട മറുപടി നല്‍കി ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം

ഹാമില്‍ട്ടണ്‍:ട്വിറ്ററില്‍ ഹിന്ദിയില്‍ അസഭ്യം പറഞ്ഞ ആരാധകന് ന്യൂസീലന്‍ഡ് ഓള്‍റൗണ്ടര്‍ ജിമ്മി നീഷാമിന്റെ ചുട്ട മറുപടി. ക്രിക്കറ്റുമായി ലോകം ചുറ്റാനായത് ഏഴോളം ഭാഷകളിലെ മോശം പദപ്രയോഗങ്ങള്‍ തിരിച്ചറിയാന്‍ ഉപകരിച്ചതായി അടുത്തിടെ മുന്‍ അംപയര്‍ സൈമണ്‍ ടോഫല്‍ വെളിപ്പെടുത്തിയതിനു പിന്നാലെയാണ് നീഷാമും തന്റെ അനുഭവം ട്വിറ്ററില്‍ പങ്കുവെച്ചത്.

പുതിയ പ്രൊഫൈല്‍ ചിത്രം എന്ന തലക്കെട്ടോടെ ചിത്രം ട്വീറ്റ് ചെയ്തതിനു പിന്നാലെ ഹിന്ദിയിലുള്ള ആരാധകന്റെ അസഭ്യം എത്തി. എന്നാല്‍ കാര്യം പിടികിട്ടിയ നീഷാം ചുട്ട മറുപടി കൊടുത്തു.

2006ല്‍ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റിനിടെ മുനാഫ് പട്ടേല്‍ ഒവൈസ് ഷായെ ഹിന്ദിയില്‍ തെറി വിളിച്ചിരുന്നു. ഇത് ടോഫല്‍ വെളിപ്പെടുത്തിയിരുന്നു. അംപയറായ തനിക്ക് ഹിന്ദി അറിയില്ല എന്ന് കരുതിയാണ് മുനാഫ് അനന് മോശമായി തന്നോട് സംസാരിച്ചതെന്ന് ടോഫല്‍ വെളിപ്പെടുത്തിയിരുന്നു. ഹിന്ദിയില്‍ മുനാഫാണ് വാക്പോരിന് തുടക്കമിട്ടത്.

Top