ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പര; ന്യൂസിലാന്റ്‌ ടീമിനെ പ്രഖ്യാപിച്ചു

വെല്ലിങ്ടണ്‍: ഓസീസിനെതിരെ ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലാന്റ്‌ ടീമിനെ പ്രഖ്യാപിച്ചു. ട്രെന്റ് ബോള്‍ട്ട്, മാറ്റ് ഹെന്റി, ലോക്കി ഫെര്‍ഗൂസന്‍ തുടങ്ങിയ പ്രമുഖ കളിക്കാരെല്ലാം ടീമില്‍ തിരിച്ചെത്തി. മാര്‍ച്ച് 13 മുതല്‍ 20 വരെയാണ് മൂന്ന് മത്സരങ്ങളുള്ള പരമ്പര.

അഞ്ച് പേസര്‍മാരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇവര്‍ക്ക് പുറമെ ടിം സൗത്തി, കെയ്ല്‍ ജാമിസണ്‍ എന്നിവരാണ് മറ്റു പേസര്‍മാര്‍. മിച്ചല്‍ സാന്റ്നര്‍, ഇഷ് സോധി തുടങ്ങിയവരാണ് ടീമിലെ സ്പിന്നര്‍മാര്‍.

ന്യൂസിലാന്റ്‌ ടീം, കെയ്ന്‍ വില്യംസണ്‍, ടോം ബ്ലണ്ടല്‍, ട്രെന്റ് ബോള്‍ട്ട്. കോളിന്‍ ഡി ഗ്രാന്‍ഡ്ഹോം, ലോക്കി ഫെര്‍ഗൂസന്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, മാറ്റ് ഹെന്റി, കെയ്ല്‍ ജാമിസണ്‍, ടോം ലതാം, ജിമ്മി നീഷാം, ഹെന്റി നിക്കോള്‍സ്, മിച്ചല്‍ സാന്റ്നര്‍, ഇഷ് സോഥി, ടിം സൗത്തി, റോസ് ടെയ്ലര്‍.

Top