ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു

2023 ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരായ നിര്‍ണായക മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇഷ് സോധിക്ക് പകരം ന്യൂസിലന്‍ഡ് നിരയിലേക്ക് ലോക്കി ഫെര്‍ഗൂസണെത്തി. ശ്രീലങ്കന്‍ നിരയിലും ഒരു മാറ്റമുണ്ട്. രജിതയ്ക്ക് പകരം ചാമിക കരുണരത്നെയാണ് ടീമില്‍ ഇടം നേടിയത്.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയെ ആധികാരികമായി കീഴടക്കിയാല്‍ സെമി ഫൈനല്‍ സാധ്യത കൂടുതല്‍ സജീവമാക്കാന്‍ കിവീസിനാകും.നിലവില്‍ എട്ട് പോയിന്റുമായി പട്ടികയില്‍ നാലാമതാണ് ന്യൂസിലന്‍ഡ്. 0.398 നെറ്റ് റണ്‍ റേറ്റാണ് ടീമിനുള്ളത്.

 

Top