ശ്രീലങ്കയ്‌ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ന്യൂസിലന്‍ഡ്

ഇംഗ്ലണ്ടിലെ കെന്നിംഗ്ടണ്‍ ഓവലില്‍ നടക്കുന്ന 12-ാം ലോകകപ്പിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലന്‍ഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ടോംലാഥം ന്യൂസിലന്‍ഡ് ടീമില്‍ തിരിച്ചെത്തി. ഒരു സ്പിന്നറും, രണ്ട് ഓള്‍റൗണ്ടര്‍മാരുമായാണ് കിവീസ് ലോകകപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്.

ദിമുത് കരുണരത്‌നെ (ക്യാപ്റ്റന്‍), ലാഹിരു തിരിമാനെ, കുശാല്‍ പെരേര, കുശാല്‍ മെന്‍ഡിസ്, ഏഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍ വ, തിസാര പെരേര, ജീവന്‍ മെന്‍ഡിസ്, സുരംഗ ലക്മല്‍, ഇസുരു ഉഡാന, ലസിത് മലിംഗ എന്നിവരാണ് ശ്രീലങ്കന്‍ ടീം അംഗങ്ങള്‍.

മാര്‍ട്ടിന്‍ ഗപ്തില്‍, കോളിന്‍ മണ്‍ റോ, ടോം ലാഥം, കെയിന്‍ വില്ല്യംസണ്‍ (ക്യാപ്റ്റന്‍), റോസ് ടെയ്‌ലര്‍, ജെയിംസ് നീഷാം, കോളിന്‍ ഡി ഗ്രാന്‍ഡ് ഹോം, മിച്ചല്‍ സാന്റ്‌നര്‍, ലോക്കി ഫെര്‍ഗൂസന്‍, മാറ്റ് ഹെന്റി, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍.

Top