കീവിസിന് മുമ്പിൽ വിയർത്ത് ഇന്ത്യൻ പെൺപ്പട: മത്സരത്തിൽ 62 റൺസിന്റെ തോൽവി

ഹാമിൽട്ടൻ: വനിതാ ലോകകപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അവസാനം ഇന്ത്യക്ക് കീവീസിന്റെ മുമ്പിൽ മുട്ടുകുത്തേണ്ടി വന്നു. വൈസ് ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ പോരാട്ടത്തിന് ആതിഥേയരായ ന്യൂസീലൻഡിനെ നേരിടാനായില്ല. ഹർമൻപ്രീത് അർധസെഞ്ചുറി നേടിയിട്ടും രണ്ടാം മത്സരത്തിൽ ഇന്ത്യ പതറിപോയി.

62 റൺസിനാണ് ഇന്ത്യ കീവി പടകൾക്ക് മുന്നിൽ തോൽവി സമ്മതിക്കേണ്ടി വന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലൻഡ് നിശ്ചിത 50 ഓവറിൽ നേടിയത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 260 റൺസ് ആണ്. അതേസമയം, 46.4 ഓവറിൽ 198 റൺസെടുത്ത് ഇന്ത്യ കളം വിട്ടു. 63 പന്തിൽ 71 റൺസെടുത്ത ഹർമൻപ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ആറ് ഫോറും രണ്ട് സിക്സും ഉൾപ്പെടെ ഹർമൻ‌പ്രീത് 71 റൺസെടുത്തു. അവസാന ഓവറുകളിൽ റൺനിരക്ക് ഉയർന്നതോടെ സമ്മർദ്ദത്തിലായാണ് ഹർമൻപ്രീത് പുറത്തായത്.

ഓപ്പണർ യാസ്തിക ഭാട്യ (59 പന്തിൽ 28), ക്യാപ്റ്റൻ മിതാലി രാജ് (56 പന്തിൽ 31), സ്നേഹ് റാണ (28 പന്തിൽ 18), ജുലൻ ഗോസ്വാമി (13 പന്തിൽ 15) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അതേസമയം, ഓപ്പണർ സ്മൃതി മന്ഥന (21 പന്തിൽ ആറ്), ദീപ്തി ശർമ (13 പന്തിൽ അഞ്ച്), റിച്ച ഘോഷ് (0), കഴിഞ്ഞ മത്സരത്തിൽ രക്ഷകയായ പൂജ വസ്ത്രകാർ (16 പന്തിൽ ആറ്), രാജേശ്വരി ഗെയ്‌ക്‌വാദ് (0) എന്നിവർ നിരാശപ്പെടുത്തി.

ന്യൂസീലൻഡിനായി ലീ തഹൂഹു 10 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. അമേലി കേർ എട്ട് ഓവറിൽ 44 റൺസ് വഴങ്ങിയും മൂന്നു വിക്കറ്റ് സ്വന്തമാക്കി. ഹെയ്‍ലി ജെൻസൻ 6.4 ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് നേടി. ജെസ്സ് കേർ, ഹന്ന റോവ്, എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 260 റൺസെടുത്തു. 75 റൺസെടുത്ത ഏമി സാറ്റർത്‌വെയ്റ്റ് ന്യൂസീലൻഡിൻ്റെ ടോപ്പ് സ്കോററായപ്പോൾ അമേലിയ കെർ 50 റൺസെടുത്ത് പുറത്താവുകയായിരുന്നു.

ഇന്ത്യക്കായി പൂജ വസ്ട്രാക്കർ 4 വിക്കറ്റ് വീഴ്ത്തി. ന്യൂസീലൻഡിന് മൂന്നാം ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ സോഫി ഡിവൈനും അമേലിയ കെറും ചേർന്ന് ന്യൂസീലൻഡിനെ നയിച്ചു. 35 റൺസ് നേടിയ ഡിവൈനെ വിക്കറ്റിലൂടെ പൂജ വസ്ട്രാക്കർ പുറത്താക്കി.

മൂന്നാം വിക്കറ്റിൽ അമേലിയ കെർ- ഏമി സാറ്റർത്‌വെയ്റ്റ് സഖ്യവും നന്നായി ബാറ്റ് ചെയ്തു. 69 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. ഫിഫ്റ്റിയ്ക്ക് തൊട്ടുപിന്നാലെ അമേലിയ കെറിനെ രാജേശ്വരി ഗെയ്ക്‌വാദ് വിക്കറ്റിനു മുന്നിൽ കുരുക്കി. മാഡി ഗ്രീനും സാറ്റർത്‌വെയ്റ്റും തമ്മിലുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടും ന്യൂസീലൻഡിന് കരുത്തായി.

54 റൺസ് നീണ്ട പാർട്ണർഷിപ്പിന് ശേഷം മാഡി ഗ്രീൻ (27) ദീപ്തി ശർമ്മയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. അഞ്ചാം വിക്കറ്റിൽ കേറ്റി മാർട്ടിനും സാറ്റർത്‌വെയ്റ്റും ചേർന്ന് 50 റൺസ് കൂട്ടിച്ചേർത്തു. സാറ്റർത്‌വെയ്റ്റിനെ പുറത്താക്കിയ പൂജ വസ്ട്രാക്കർ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. അവസാന ഓവറുകളിൽ ന്യൂസീലൻഡിന് തുടരെ വിക്കറ്റുകൾ നഷ്ടമായി.

ലിയ തഹുഹു (1), ജെസ് കെർ (0) എന്നിവരെ കൂടി മടക്കി അയച്ച പൂജ 4 വിക്കറ്റ് നേട്ടം കുറിച്ചു. ഹെയ്ലി ജെൻസണെ (1) രാജേശ്വരി ഗെയ്ക്‌വാദും (41) ഝുലൻ ഗോസ്വാമിയും മടക്കിഅയച്ചു. ഫ്രാൻസിസ് മക്കയ് (13) പുറത്താവാതെ നിന്നു. അവസാന 8 ഓവറിൽ വെറും 38 റൺസ് വഴങ്ങി ഇന്ത്യ 5 വിക്കറ്റുകളാണ് വീഴ്ത്തിയത്.

Top