അണ്ടര്‍ 19 ലോകകപ്പില്‍ നിന്ന് പിന്മാറി ന്യൂസീലന്‍ഡ്

അടുത്ത വര്‍ഷം വെസ്റ്റ് ഇന്‍ഡീസില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 19 ലോകകപ്പില്‍ നിന്ന് പിന്മാറി ന്യൂസീലന്‍ഡ്. ടൂര്‍ണമെന്റ് കഴിഞ്ഞ് തിരികെയെത്തുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഏറെ ബുദ്ധിമുട്ടുള്ള ക്വാറന്റീന്‍ നിബന്ധനകളിലൂടെ കടന്നുപോകേണ്ടിവരുമെന്നതാണ് ന്യൂസീലന്‍ഡിന്റെ പിന്മാറ്റത്തിനു കാരണം. ന്യൂസീലന്‍ഡ് പിന്മാറിയതോടെ ന്യൂസീലന്‍ഡ് ലോകകപ്പ് യോഗ്യത നേടി.

ചരിത്രത്തില്‍ ആദ്യമായാണ് ടി-20 ലോകകപ്പ് വെസ്റ്റ് ഇന്‍ഡീസില്‍ നടക്കുക. 2022 ജനുവരി 14 മുതല്‍ ഫെബ്രുവരി അഞ്ച് വരെ നടക്കുന്ന ലോകകപ്പില്‍ 16 ടീമുകള്‍ മാറ്റുരയ്ക്കും. നാല് ഗ്രൂപ്പുകളാണ് ലോകകപ്പില്‍ ഉള്ളത്. വിന്‍ഡീസിലെ വിവിധ ഇടങ്ങളില്‍ 10 വേദികളിലായാണ് മത്സരം. ജനുവരി 14 മുതല്‍ 22 വരെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും 26 മുതല്‍ 29 വരെ ക്വാര്‍ട്ടര്‍ ഫൈനലുകളും നടക്കും. ഫെബ്രുവരി 1-2 തീയതികളിലാണ് സെമിഫൈനല്‍. ഫെബ്രുവരി അഞ്ചിന് കലാശപ്പോര്.

 

Top