ഇന്ത്യ 165 റണ്‍സിന് പുറത്ത്; ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്റ് മുന്നേറുന്നു

വെല്ലിങ്ടണ്‍: ന്യൂസിലന്റിനെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇന്ത്യ 165 റണ്‍സിന് പുറത്തായി. അതേസമയം ബാറ്റിങ്ങിനിറങ്ങിയ കിവികള്‍ രണ്ടു വിക്കറ്റിന് 142 റണ്‍സെന്ന ഭദ്രമായ നിലയിലാണിപ്പോള്‍ മുന്നേറുന്നത്.

62 റണ്‍സുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും 32 റണ്‍സുമായി റോസ് ടെയ്‌ലറുമാണ് ക്രീസില്‍. ടോം ലതാം (11), ടോം ബ്ലന്‍ഡെല്‍ (30) എന്നിവരാണ് പുറത്തായത്.

നേരത്തേ, അഞ്ചിന് 122 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച സന്ദര്‍ശകര്‍ എളുപ്പം കീഴടങ്ങുകയായിരുന്നു. 138 പന്തില്‍ 46 റണ്‍സെടുത്ത അജിന്‍ക്യ രഹാനെയും 34 റണ്‍സ് നേടിയ മായങ്ക് അഗര്‍വാളും മാത്രമാണ് മുന്‍നിരയില്‍ ചെറുത്തുനിന്നത്.

Top